How do you celebrate holidays?
Singing, singing and singing!!
How do you celebrate holidays?
Singing, singing and singing!!
Who are your favorite artists?
T M Krishna, Ramakrishnan Murthi
What is your favorite animal?
Dog
അങ്ങ് ഞങ്ങളുടെ രാഷ്ട്രപിതാവാണ്!
ജൈവീകമായി ജനിച്ചവനാണ്.
ഒരിയ്ക്കലും സ്വയം കൽപിച്ച ദൈവത്തിൻ്റെ ദൂതനായിരുന്നില്ല.
1982 ൽ അങ്ങയെപ്പറ്റിയുള്ള ചലച്ചിത്രം വന്നപ്പോഴാണ് അങ്ങ് ആരാണെന്ന് വിദേശീയർ അറിഞ്ഞത് എന്ന് പറയുന്നത് എങ്ങനെ പൊറുക്കും!
അങ്ങ് മഹാനായിരുന്നു. മഹാത്മാവായിരുന്നു. സ്വപ്രഖ്യാപിത മഹാന്മാർക്ക് അങ്ങയെ മനസ്സിലാവില്ല.
അമേരിക്കൻ പ്രസിഡണ്ട് ഒബാമയും, ദക്ഷിണാഫ്രിക്കൻ പ്രസിഡണ്ട് മണ്ടേലയും, സംഗീതജ്ഞൻ ജോൺ ലെനണും, ദലൈ ലാമയും അങ്ങയുടെ ജീവിതത്തിൽ നിന്ന് പ്രചോദനം നേടിയവരായിരുന്നു.
ഇവരൊന്നും വിദേശീയരല്ലല്ലോ!
എല്ലാവർക്കും മാപ്പു കൊടുക്കാൻ സന്മനസ്സുള്ള അങ്ങ് ഇത്തരം മൂഢന്മാർക്ക് മാപ്പു കൊടുക്കരുത്!
Laura K Murray എഴുതിയ Mahatma Gandhi എന്ന പുസ്തകം വായിക്കുക എന്ന് മാത്രമേ പറയാനുള്ളൂ!

എന്താ ഇങ്ങനെ ഒരു തലക്കെട്ട് എന്ന് സംശയം തോന്നാം. പലവിധം സംഗീതക്കച്ചേരികളുണ്ട്.
1. “സഭ കച്ചേരി”: പ്രൗഢ ഗംഭീര സദസ്സ്. ആസ്വാദന തലം വളരെ ഉയർന്നതാവും. കണ്ണടച്ചും, തലയാട്ടിയും, തനിയാവർത്തനത്തിന് കൂടെ താളം പിടിച്ചും ആസ്വദിക്കുന്ന ഒരു elite audience. കച്ചേരി നടത്തുന്നവരും തങ്ങളുടെ പാണ്ഡിത്യം പ്രകടിപ്പിക്കുകയും ചെയ്യും.
2. “കല്യാണക്കച്ചേരി”: നാടൊട്ടുക്ക് ക്ഷണിച്ച് വന്നവർ എല്ലാവരും ശ്രോതാക്കൾ. പുരുഷന്മാരും സ്ത്രീകളും കച്ചേരി പാടുന്ന ആൾക്ക് ഒരു പ്രാധാന്യവും കൊടുക്കാതെ പരസ്പരം സംസാരിച്ചും, പരദൂഷണം പറഞ്ഞും സ്റ്റേജിന് മുന്നിൽത്തന്നെ ഇരിപ്പുണ്ടാവും. ചിലർ ഉറക്ക ഗുളിക കഴിച്ച പോലെ ഉറക്കം തൂങ്ങുന്നുണ്ടാവും. കച്ചേരി പാടുന്നയാൾ എന്ത് പാടിയാലും വിരോധമില്ല എന്ന മട്ടിൽ വരൻ്റെയും വധുവിൻ്റെയും വീട്ടുകാർ. പിന്നെ എന്തിനാ ഈ കച്ചേരി? പറയാം… തങ്ങൾ സംഗീതാദി കലകളുടെ connoisseurs ആണെന്ന് എല്ലാവരെയും അറിയിക്കാനുള്ള ഒരു ഏർപ്പാട് മാത്രമാണ് കല്യാണത്തിന് നടത്തുന്ന കച്ചേരി.
3. “പൂരക്കച്ചേരി”: ആന, വെടിക്കെട്ട്, പന്തൽ, ചമയങ്ങൾ… ഇതൊക്കെ കാണാൻ വരുന്നവരാണ് ശ്രോതാക്കൾ. പൂരത്തിന് വരുമ്പോൾ കക്ഷത്ത് ഒരു പായയുമായി വരുന്നവരുടെ മുമ്പിൽ “മഹാഗണപതിം” അല്ലെങ്കിൽ “ശ്രീ സരസ്വതി” എന്നീ കൃതികൾ പാടിയിട്ട് എന്ത് ഗുണം! അവർക്ക് പൂരാഘോഷങ്ങളാണ് പ്രധാനം. പാവം സംഗീതജ്ഞൻ പാടിക്കൊണ്ടേയിരിക്കും. ആർക്കു വേണ്ടി എന്നല്ലേ! തന്നെ കച്ചേരി പാടാൻ വിളിച്ച സംഘാടകർക്ക് വേണ്ടി, തന്ന പൈസക്ക് ആത്മാർത്ഥത കാണിച്ച് പാടും.
ഒരു ശ്ലോകത്തിൻ്റെ ഭാഗം കൂടി പറഞ്ഞ് നിർത്തട്ടെ
“അരസികേഷു കവിത്വ നിവേദനം
ശിരസി മാ ലിഖ മാ ലിഖ മാ ലിഖ”
പഴയ നമ്പൂതിരിമാർ വൃത്തിയാവാനല്ല, ശുദ്ധമാവാനാണ് കുളിച്ചിരുന്നത് എന്ന് പറയാറുണ്ട്.
എൻ്റെ ഒരു മുത്തശ്ശ്യമ്മ വലിയ “ശുദ്ധക്കാരി” ആയിരുന്നു. കാറിൽ യാത്ര ചെയ്ത് വന്നാൽ കുളിച്ച ശേഷം മാത്രമേ അകത്ത് കയറാവൂ എന്ന് മുത്തശ്ശ്യമ്മക്ക് നിർബ്ബന്ധമായിരുന്നു. ഈ ശുദ്ധം ഒരു modern ശുദ്ധമാണ് – “കാറ് ശുദ്ധം.” രജസ്വലയായ സ്ത്രീകൾ മുത്തശ്ശ്യമ്മയുടെ മുമ്പിൽ വരാൻ പാടില്ല. എങ്ങാനും കണ്ടാൽ മുത്തശ്ശ്യമ്മ കുളത്തിൽ മുങ്ങിക്കുളിക്കും.
ഇതൊന്നും പോരാതെ കാലു കഴുകാ ശുദ്ധം, നിർമ്മാല്യ ശുദ്ധം, എമ്പ്രാൻ ശുദ്ധം…. അങ്ങനെ പലതരം ശുദ്ധങ്ങൾ.
ഈ മുത്തശ്ശ്യമ്മക്ക് പഴഞ്ചൻ സമ്പ്രദായങ്ങളുണ്ടായിരുന്നെങ്കിലും സമകാലീന സംഭവങ്ങൾ അറിയാൻ പത്രം വായിച്ചിരുന്നു. വായിക്കാൻ കയ്യിലെടുക്കും മുമ്പ്, പേപ്പറിൽ കുറച്ച് വെള്ളം തളിക്കും. (അവിടെ പേപ്പർ കൊണ്ടു വന്നിരുന്നത് ഒരു അഹമ്മദ് ആയിരുന്നു!) വെള്ളം തളിച്ച് ശുദ്ധമാക്കിയ ശേഷം മാത്രമേ പത്രം വായിച്ചിരുന്നുള്ളൂ.
ഇപ്പറഞ്ഞതിനൊക്കെ വിരുദ്ധമായ ഒരു ശ്ലോകം ഉദ്ധരിച്ച് നിർത്തുന്നു.
തൈലാദിവസ്തുക്കളശുദ്ധമായാൽ
പൗലോസു തൊട്ടാലതു ശുദ്ധമാകും
അന്തർജ്ജനം മന്നിലയിത്തമായാൽ
അന്തോണിയെക്കൊണ്ട് തൊടീച്ചെടുക്കാം.
സരളി വരിശകളിൽ രണ്ടാമത്തെ വരിശ സരിഗസരിഗസരി – സരിഗമപധനിസ പഠിപ്പിക്കുമ്പോൾ മിക്കവാറും കുട്ടികൾ താളം തെറ്റിക്കും. ആദ്യ ദ്രുതത്തിന്റെ അടിയിലാണ് “സ” എന്ന സ്വരം വരേണ്ടത് എന്ന preconceived notion കുട്ടികളിൽ ഉണ്ടാവാറുണ്ട്. 3 + 3 + 2 എന്ന കണക്ക് എന്ത് കൊണ്ടോ കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി തോന്നിയിട്ടുണ്ട്. എന്നാൽ സരി സരി സരിഗമ ( 2 + 2 + 4), സരിഗമ സരിഗമ (4 + 4) എന്ന് തുടങ്ങുന്ന വരിശകൾ പാടാൻ ഒരു ബുദ്ധിമുട്ടും കാണാറില്ല താനും. “എട്ടിന്റെ പണി” എന്നും പറയാം.
2 + 2 + 4, 3 + 3 + 2, 4 + 4, 6 + 2, 7 + 1 എന്നീ patterns ലാണല്ലോ സരളി വരിശകൾ. ഇതിൽ odd numbers വരുന്ന 3 + 3 + 2 പലപ്പോഴും “എട്ടിന്റെ പണി” തന്നിട്ടുണ്ട്.
അമ്മേ തല്ല്യാലും രണ്ട് പക്ഷം എന്ന് പറഞ്ഞ പോലെ, എതിരഭിപ്രായങ്ങൾക്ക് സ്വാഗതം.
വാൽക്കഷ്ണം: മദ്ധ്യസ്ഥായി വരിശകളൊഴിച്ച് മറ്റെല്ലാ വരിശകളും ഒരു pattern oriented ആണ്. എന്ത് കൊണ്ട് മദ്ധ്യസ്ഥായി വരിശകൾക്ക് ഒരു pattern ഉണ്ടായില്ല?
Ever heard of a Vocal Trio, in Carnatic Music? A news was being heard among the musical aficionados since two months. Dual performances are not rare. But three vocalists performing in unison was never heard of.
The cousins, Baby Sreeram, Sharmila and Santhala performed a Vocal Trio at Trichur on March 3rd 2023. The concert was held under the aegis of Sree Tyagabrahma Sabha, Trichur. The trio were accompanied by Vayala Rajendran on the violin, Dr K Jayakrishnan on the mridangam and Aluva Rajesh on the ghatam.
The concert kick started with the famous varnam “Sarasijanabha” in Kamboji, set to Ata Talam. The rarely heard kriti of Dikshitar “Ganarajendra Rakshitoham” in Arabhi was crafted with intricate nuances in swara singing.
The Kritis “Sri Kanchi Nayike” a composition by Annaswami Sastri, in Asaveri, “Vadarasane” a kriti in Poorvi Kalyani, composed by Walajapet Venkatramana Bhagavathar, were rendered in gay abandon. The swaras in the Poorvi Kalyani kriti, rendered by Baby Sreeram was intriguing, emulating the TRS style of swara singing.
After a crisp rendition of “Aparadhamu” in Darbar, a kriti of Tyagaraja set to Khanda Chappu, the trio was all set for the main composition. The kriti “Brovumu anine” by Shyama Sastri was the highlight of the concert. The synchronisation of the “thrayam” in rendering of raga, niraval and swara singing was the hallmark of the concert. The main kriti was followed by a finely organised Tani by Dr K Jayakrishnan and Aluva Rajesh. Vayala Rajendran provided excellent support to the vocalists through his aptly crafted playing of the violin.
To sum up, the concert was well organised, though all the three sing in different sruthis. The synchronisation and the distribution of singing were very good. The only point one would have noted was the slight slips in the Sruthi.
Uniting three different timbre of tones is not an easy task. The trio were able to maintain the tempo throughout the concert. The Kalapramanam was observed excellently well.
Though the depth in the voice of the trio were different, the unison in their singing was commendable.
Finally, the mellifluous voice of Santhala stood apart from the others.

If there was a biography about you, what would the title be?
ഹിന്ദുസ്ഥാനി സംഗീതത്തിലെ പ്പോലെ തേവാരത്തിലെ രാഗങ്ങൾ (പൺ) പാടുന്നതിന് സമയം ചിട്ടപ്പെടുത്തിയിട്ടുണ്ടായിരുന്നു. അക്കാലത്ത് ഓരോ രാഗം പാടുന്നതിനുള്ള സമയക്രമം കൃത്യമായി പാലിച്ചിരുന്നുവത്രെ.
ഇപ്പോൾ ഈ സമ്പ്രദായം പാലിക്കപ്പെടുന്നില്ല.
പകൽ പൺ
•••••••••••••••••••
1. പുറനീർമൈ
2. ഗാന്ധാരം
3. കൗശികം
4. ഇന്ദളം
5. തക്കേശി
6. നാട്ടരാഗം
7. സദരി
8. നട്ടപ്പാടൈ
9. പഴംപഞ്ചുരം
10. ഗാന്ധാരപഞ്ചമം
ഇരവു പൺ
••••••••••••••••••
1. പഴംതക്കരാഗം
2. തക്കരാഗം
3. കൊല്ലി
4. വ്യാഴക്കുറിഞ്ചി
5. മേഘക്കുറിഞ്ചി
6. ആണ്ടാലിക്കുറിഞ്ചി
7. കുറിഞ്ചി
പൊതു പൺ
•••••••••••••••••••
1. ചെവ്വഴി