കുറച്ചു ദിവസം മുമ്പെ ഭൂപാളം എന്ന രാഗം പാടി facebook ൽ പോസ്റ്റു ചെയ്തത് കണ്ടു. ഭൂപാളം എന്ന് പറഞ്ഞ് പാടിയിരുന്നത്. രേവഗുപ്തിയായിരുന്നു. രണ്ടു രാഗങ്ങളുടെയും ആരോഹണാവരോഹണം ഒന്നു തന്നെയാണ്. 
സരിഗപധസ – സധപഗരിസ രേവഗുപ്തി മായാമാളവഗൗളയുടെ ജന്യ രാഗമായതു കൊണ്ട് അന്തര ഗാന്ധാരമാണ് ഉപയോഗിക്കുന്നത്. ഉദാ: രേവഗുപ്തിയിൽ “ഗോപാലക പാഹിമാം അനിശം” എന്ന മഹാരാജാ സ്വാതി തിരുനാൾ കൃതി. എന്നാൽ ഭൂപാളം ഹനുമത്തോടിയുടെ ജന്യമായതു കൊണ്ട് സാധാരണ ഗാന്ധാരമാണ് ഉപയോഗിക്കുന്നത്. (ചില പണ്ഡിതന്മാർ ഭൂപാളം ശുഭപന്തുവരാളിയുടെ ജന്യമാണെന്നും പറഞ്ഞു കേട്ടിട്ടുണ്ട്) ഉദാ: ഭൂപാളത്തിലെ ”സദാചലേശ്വരം” എന്ന മുത്തുസ്വാമി ദീക്ഷിതർ കൃതി. എന്നോട് പലരും പറയാറുണ്ട്: ”Don’t be too technical.” എന്ന്. പക്ഷെ തെറ്റു കണ്ടപ്പോൾ പറഞ്ഞു എന്നു മാത്രം!