തമിഴ് നാട്ടിൽ, പതിനേഴാം നൂറ്റാണ്ടിൽ പ്രചാരത്തിൽ വന്ന നൃത്തനാടക രൂപങ്ങളാണ് കുറവഞ്ചി നാടകങ്ങൾ.ചില കുറവഞ്ചി നാടകങ്ങളിവയാണ്.
• തിരുക്കുട്രാലക്കുറവഞ്ചി
• സെന്തിൽക്കുറവഞ്ചി
• കുമരേശർക്കുറവഞ്ചി
• അഴകർ കുറവഞ്ചി
• വീരാളിമലൈക്കുറവഞ്ചി
• ത്യാഗേശർ കുറവഞ്ചി

എല്ലാ കുറവഞ്ചി നാടകങ്ങളിലെ പ്രമേയവും കഥാപാത്രങ്ങളും ഏകദേശം ഒരു പോലെയാണ്.നായിക ആ ദേശത്തെ അമ്പലത്തിലെ ദേവനുമായി പ്രണയത്തിലാവുന്നു. ഒരു കുറത്തി രംഗപ്രവേശം ചെയ്ത്, നായികയുടെ കൈ നോക്കി “നിന്റെ എല്ലാ ആഗ്രഹങ്ങളും സഫലീകരിയ്ക്കപ്പെടും.” എന്നു പറയുന്നു. സന്തുഷ്ടയായ നായിക, കുറത്തിയ്ക്ക് വില പിടിച്ച സമ്മാനങ്ങൾ കൊടുക്കുന്നു. കുറത്തിയുടെ ഭർത്താവായ കുറവൻ പ്രവേശിക്കുന്നു. അയാൾക്ക് ഭാര്യയെ സംശയമാണ്. ഭാര്യയുടെ കയ്യിലെ സമ്മാനങ്ങൾ കണ്ട് സന്തുഷ്ടനാകുന്നു.
നായികയുടെ അഭിലാഷം പോലെ ദേവനെ വിവാഹം കഴിയ്ക്കുന്നു.
കുറവഞ്ചി നാടകങ്ങളിൽ, അമ്പതോളം രാഗങ്ങൾ ഉപയോഗിച്ചു വരുന്നു. ഇവയിൽ അപൂർവ്വമായ ഘണ്ട, ഗോപികാവസന്തം, ശ്യാമ കല്യാണി, മോഹന കല്യാണി ഗുമ്മ കാംബോധി മുതലായ രാഗങ്ങൾ ധാരാളമായി കേൾക്കാം.