ത്യാഗരാജ സ്വാമികളുടെ പഞ്ച പഞ്ചരത്ന കൃതികൾ
പഞ്ചരത്ന കീർത്തന ആലാപനം മിയ്ക്ക സംഗീതോത്സവങ്ങളിലും പാടിക്കേൾക്കാറുണ്ടല്ലോ. ഘനരാഗ പഞ്ചരത്ന കൃതികളാണ് ഇവിടെയൊക്കെ പാടി വരാറുള്ളത്.
എന്നാൽ ത്യാഗരാജ സ്വാമികൾ അഞ്ച് പഞ്ചരത്നങ്ങൾ രചിച്ചിട്ടുണ്ട്.
1. ഘനരാഗ പഞ്ചരത്നം.
• ജഗദാനന്ദ കാരക – നാട്ട
• ദുഡുകു – ഗൗള
• സാധിംചനേ – ആരഭി
• കനകന രുചിര – വരാളി
• എന്ദരോ മഹാനുഭാവുലു – ശ്രീരാഗം
(ഇവയെല്ലാം ആദി താളത്തിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്.)
2. തിരുവൊട്ടിയൂർ പഞ്ചരത്നം
• കന്നതല്ലി – സാവേരി – ആദി
• സുന്ദരി നിന്നു – ആരഭി – മിശ്രചാപ്പ്
• സുന്ദരി നന്നിന്ദരിലോ – ബേഗഡ – രൂപകം
• സുന്ദരി നീ ദിവ്യരൂപമുനു – കല്യാണി – ആദി
• ദാരിനി തെലുസുകൊണ്ടി – ശുദ്ധസാവേരി
3. കോവൂർ പഞ്ചരത്നം
• ഈ വസുധ – ശഹാന – ആദി
• കോരി സേവിം പരാരേ – ഖരഹരപ്രിയ – ആദി
• ശംഭോ മഹാദേവ – പന്തുവരാളി – രൂപകം
• നമ്മി വച്ചിന – കല്യാണി – രൂപകം
• സുന്ദരേശ്വരുനി – ശങ്കരാഭരണം – ആദി
4. ശ്രീരംഗപഞ്ചരത്നം
• ചൂതാമു രാരേ – ആരഭി – രൂപകം
• ഓ രംഗശായി – കാംബോജി – ആദി
• കരുണ ജൂഡവയ്യ – സാരംഗ – ആദി
• രാജു വെഡല – തോടി – രൂപകം
• വിനരാദാ – ദേവഗാന്ധാരി – ആദി
5. ലാൽഗുഡി പഞ്ചരത്നം
• ഗതി നീവനി – തോടി – ആദി
• ലളിതേ ശ്രീ പ്രവൃദ്ധ – ഭൈരവി – ആദി
• ദേവശ്രീ – മധ്യമാവതി – ത്രിപുട
• മഹിത പ്രവൃദ്ധ – കാംബോജി – മിശ്രചാപ്പ്
• ഈശ പാഹിമാം – കല്യാണി – രൂപകം