അന്ത്യാക്ഷര പ്രാസം

മുത്തുസ്വാമി ദീക്ഷിതരുടെ കൃതികളിലെ പ്രാസത്തിനുള്ള ഒരു ഉദാഹരണം: ചേതശ്രീ ബാലകൃഷ്ണം എന്ന ദ്വിജാവന്തി രാഗത്തിലെ കൃതിയിലെ അന്ത്യാക്ഷര പ്രാസം.

നൂതന നീരദ സദൃശ ശരീരം
നന്ദ കിശോരം
പീതവസനധരം
കംബു കന്ധരം
ഗിരിധരം
പൂതനാദി സംഹാരം
പുരുഷോത്തമാവതാരം
ശീതള ഹൃദയ വികാരം
ശ്രീ രുഗ്‌മിണീ ധരം

നവനീത ഗന്ധവാഹ വദനം
മൃദു രദനം
നളിന പത്ര നയനം
വടപത്ര ശയനം

നവ ചെമ്പക നാസികം
ആതകി സുമ ഭാസകം
നതേന്ദ്രാദി ലോക പാലകം
മൃഗമദ തിലകം

നവ തുളസീ വനമാലം
നാരദാദി മുനി ജാലം
കുവലയാദി പരിപാലം
ഗുരുഗുഹനുത ഗോപാലം

Leave a comment