രണ്ടു തലയുള്ള കുട്ടി

എന്റെ കുട്ടിക്കാലത്ത് കോഴിക്കോട് സാമൂതിരി സ്ക്കൂളിൽ എല്ലാ കൊല്ലവും exhibition ഉണ്ടാവാറുണ്ട്. ഇപ്പോൾ ഇല്ലെന്ന് തോന്നുന്നു. എക്സിബിഷന് അച്ഛന്റെ കൂടെ പോകും. കളിപ്പാട്ടങ്ങൾ വാങ്ങലാണ് പോക്കിന്റെ ഉദ്ദേശം. വാശി പിടിച്ച് Doctor’s Kit വാങ്ങിയിട്ടുണ്ട്. ഭാവിയിൽ ഡോക്ടറാവുമെന്ന ഉറപ്പിൽ!!😜

ചില special stall കളുണ്ടായിരുന്നു. അതിൽ കയറാൻ വേറെ ടിക്കറ്റ് എടുക്കണം. ഒരു stall ന് പുറത്തെ ബോർഡ് “രണ്ടു തലയുള്ള കുട്ടി !!” 20 പൈസ കൊടുത്ത് അച്ഛന്റെ കയ്യ് മുറുകെപ്പിടിച്ച്, തെല്ലൊരു ഭയത്തോടെ stall ൽ കയറി. ദാ… മലർന്നു കിടക്കുന്ന രണ്ടു തലയുള്ള കുട്ടി!!!

കുട്ടിയ്ക്ക് (രണ്ടു തലയുള്ള) ഒരു തല മാത്രമേയുള്ളൂ എന്ന് അച്ഛൻ പറഞ്ഞു തന്നു. മറ്റേ തല, ഈ കുട്ടി കിടന്നിരുന്ന വയ്ക്കോൽ കിടയ്ക്കയുടെ താഴെ ഇരിയ്ക്കുന്ന മറ്റൊരു കുട്ടിയുടേതാണെന്ന് മനസ്സിലാക്കിത്തന്നു.

ഇതു പോലെ ഒരു “ജലകന്യക”യുമുണ്ടായിരുന്നു. പുറമെ മാത്രം കാണാവുന്ന തരത്തിൽ ഒരു സ്ത്രീയുടെ തല. ആ തലയുടെ ഒരു വശത്ത് മത്സ്യത്തിന്റെ ആകൃതിയിൽ തുണി കൊണ്ടുണ്ടാക്കിയ ഒരു രൂപവും!!

അന്നത്തെ ആ 6 വയസ്സുകാരൻ സ്വതവേത്തന്നെയുള്ള വലിയ കണ്ണുകൾ ഒന്നു കൂടി ഉരുട്ടി മിഴിച്ച് ഈ കാഴ്ചകൾ കണ്ട് സ്തബ്ധനായി നിന്നിട്ടുണ്ട്.

Leave a comment