സാമ്പാർ വധം

പണ്ട് ഒരു കഥകളിക്കമ്പക്കാരൻ നമ്പൂതിരി ഒരു ആട്ടക്കഥ എഴുതീത്രെ! പേര് ” സാമ്പാർ വധം.” സാമ്പാർ വിരോധിയായിരുന്നു അദ്ദേഹം. കാളനോടായിരുന്നു പ്രിയം. കഥ ഏകദേശം ഇങ്ങനെ…..

രംഗം: 1

കാളനും ഓലനും കൂടിയുള്ള ശ്യംഗാരപദം.

ദൂതൻ വരുന്നു.

“ദാ… സാമ്പാർ രസത്തിന്റെ കൂടെ യുദ്ധത്തിന് വന്നിരിയ്ക്ക്ണു.”
സാമ്പാറും, രസവും, ആ യുദ്ധത്തിൽ കാളനെയും കൂട്ടരെയും തരിപ്പണമാക്കി.

രംഗം: 2

പകരം വീട്ടുവാൻ തീരുമാനിച്ച കാളൻ എലിശ്ശേരിയെയും, പഞ്ചാരപ്പായസത്തിനെയും കൂടെ കൂട്ടി, സാമ്പാറുമായി യുദ്ധം ചെയ്ത്, സാമ്പാറിനെയും, രസത്തിനെയും വധിച്ച്, വിജയശ്രീലാളിതനായി തിരിച്ചു വരുന്നു.

സാമ്പാറിനോട്ള്ള ഇഷ്ടല്ലായ, അങ്ങനെ വധിച്ച് തീർത്തു.😆😆

The Melakarta Scheme

The raga system of Carnatic Music is based on the 72 Melakarta Scheme devised by Venkitamakhi. The total number of swaras in Melakarta are 16. But in all other systems of Music the total number of swaras are 12.

I have been teaching syllabus of Madras University since 8 years. Interestingly, in the Melakarta System of Madras University syllabus, the scheme has only 32 ragas. The first Melakarta Raga is Hanumatodi and the 32nd is Mechakalyani. In short, the Melakarta Scheme, as per Madras University syllabus, do not have the Vivadi ragas!!! The students are just taught the basic structure of 72 Melakarta Scheme.Why are Vivadi ragas excluded in the Raga system of Madras University? Isn’t it imperative to include all the Vivadi ragas? I personally feel that the full gamut of 72 Melakarta Ragas should be in the syllabus in all universities where degree courses in Carnatic Music are taught.

ഭാഗവത മേള നാടകം

തമിഴ് നാട്ടിലെ മേലട്ടൂർ എന്ന ഗ്രാമത്തിലാണ് ഭാഗവത മേള നാടകം ഉത്‌ഭവിക്കുന്നത്. നരസിംഹ ജയന്തിയോടനുബന്ധിച്ചാണ് ഈ നൃത്ത നാടകം അരങ്ങേറിയിരുന്നത്. ത്യാഗരാജസ്വാമികളുടെ മുതിർന്ന തലമുറയിലെ വെങ്കട്ടരാമ ശാസ്ത്രി 12 നൃത്തനാടകങ്ങൾ രചിച്ചിട്ടുണ്ട്. ഇവയിൽ പ്രഹ്ലാദ, മാർക്കണ്ഡേയ, ഉഷാ പരിണയം, രുഗ്‌മാംഗദ, ഹരിശ്ചന്ദ്ര എന്നീ നാടകങ്ങൾ തഞ്ചാവൂർ, മേലട്ടൂർ, ശൂലമംഗലം, ഊത്തുക്കാട്, തിരുപ്പെരുമനല്ലൂർ എന്നീ ഗ്രാമങ്ങളിൽ മെയ്, ജൂൺ മാസങ്ങളിൽ അവരിപ്പിച്ചിരുന്നു.ഭാഗവതർമാർ മാത്രം പങ്കെടുത്തിരുന്ന കാരണം ഭാഗവത മേള നാടകം എന്ന പേര് വന്നു.ഭാഗവത മേള നാടകത്തിൽ കർണ്ണാടക സംഗീതത്തിലെ രാഗങ്ങൾ തന്നെയാണ് ഉപയോഗിച്ചിരുന്നത്. ശങ്കരാഭരണം, മോഹനം, കല്യാണി എന്നീ രാഗങ്ങളും, ആദിതാളം, രൂപക തളം, മിശ്ര ചാപ്പ്, ഖണ്ഡ ചാപ്പ്എന്നീ താളങ്ങളുമാണ് ഉപയോഗിച്ചിരുന്നത്. മൃദംഗം, പുല്ലാംകുഴൽ, വയലിൻ എന്നിവയായിരുന്നു പക്കവാദ്യങ്ങൾ.തമിഴ് നാടിന്റെ സംസ്കൃത നാടകവുമായുള്ള ബന്ധം നിലനിർത്തുന്നത് ഭാഗവത മേള നാടകമാണ്.

തിരുപ്പുകഴ്

പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അരുണഗിരിനാഥർ എന്ന കവിയാണ് തിരുപ്പുകഴ് എന്ന തമിഴ് സംഗീത രൂപത്തിന് ജന്മം നൽകിയത്. മുരുകനെ പ്രകീർത്തിച്ചു കൊണ്ടുള്ള പദങ്ങളാണ് തിരുപ്പുകഴ്. ഏതാണ്ട് 16000 ഗാനങ്ങളാണ് അദ്ദേഹം രചിച്ചിട്ടുള്ളത്. ഇവയിൽ 75%ത്തോളം വരുന്നവ ഇന്ന് പാടി വരുന്നില്ല എന്നതാണ് ദുഃഖകരം.

അരുണഗിരിനാഥർ അന്ന് ഉപയോഗിച്ചിരുന്ന രാഗങ്ങളല്ല ഇപ്പോൾ പാടിക്കേൾക്കുന്നത്. ഇന്ന് കേൾക്കുന്ന തിരുപ്പുകഴിലെ രാഗങ്ങൾ കാഞ്ചീപുരം നൈന പിള്ളയും, അദ്ദേഹത്തിന്റെ ശിഷ്യൻ ചിറ്റൂർ സുബ്രഹ്മണ്യം പിള്ളയുമാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. ജി.എൻ.ബി., എം.എം. ദണ്ഡപാണി ദേശികർ മുതലായവർ കച്ചേരികളിൽ ധാരാളമായി തിരുപ്പുകഴ് പാടിയിരുന്നു.

തമിഴ്നാട് ഡോക്ടർ ജയലളിത മ്യൂസിക് & ഫൈനാർട്ട്സ് യൂനിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ ഡോക്ടർ പ്രമീള ഗുരുമൂർത്തി തിരുപ്പുകഴ് മാത്രമായി കച്ചേരി നടത്തിയിട്ടുള്ളതായി ഒരു സൗഹൃദ സംഭാഷണത്തിൽ എന്നോട് പറഞ്ഞിട്ടുണ്ട്.

അപൂർവ്വമായ താളങ്ങളിലും തിരുപ്പുകഴ് ചിട്ടപ്പെടുത്തിയിട്ടുണ്ട്. 19 അക്ഷരമുള്ള താളത്തിൽ തിരുപ്പുകഴ് ചിട്ടപ്പെടുത്തിയിട്ടുള്ളതായി കേട്ടിട്ടുണ്ട്.

Ancient Tamil Music

Tamil music is the most ancient music, as its roots are found in the magnum opus of Ilanko Adikal, “Silappadikaram,” written in the 5th – 6th century AD. This drama is enriched with many songs which are in various Pans (Ragas).The pan Sevvazhipalai, which is equivalent to Lalit of Hindustani music was also used during the Silappadikaram era.Some Pans and their equivalent nomenclature in Carnatic Music are:Andali Kurinji-Sama
Indalam-Mayamalavagaula
Gandharam-Mohanam
Gandharapanchamam-Kedaralgaulai
Kurinji-Sankarabharanam
Kolli-Navaroj
Kollikauvanam-Navroj
Kausigam-Bhairavi
Sadari-Pantuvarali
Sikamaram-Nadanamakriya
Chevvazi-Harikambhoji
Takkaragam-Kambhoji
Takkesi-Kambhoji
Nattapadai-Gambhiranattai
Natta ragam-Pantuvarali
Panchamam-Ahiri
Pazanthakkaragam-Suddhasaveri
Pazhampanchuram-Sankarabharanam
Piyandai Gandharam-Navaroj
Puranirmai-Bauli
Megaragakkurinji-Nilambari
Yazhmuri-Atana
Viyazhakkurinji-Saurashtram.

The musical tradition of Tamil is simply awesome. One should be proud of the raga system in ancient tamil music.The base pan in Tamil music was Chevvazhi (Harikamboji). By sruthi bhedam 6 more ragas were developed and thus the 7 sampoorna ragas of ancient Tamil Music were created.

രൂപകതാളം

കർണ്ണാടക സംഗീതത്തിലെ സപ്ത താളങ്ങളിൽ മൂന്നാമത്തെ താളമാണ് രൂപകതാളം. ഈ താളത്തിലെ അലങ്കാരം ചതുരശ്ര ജാതിയിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഒരു ദ്രുതവും, ഒരു ചതുരശ്ര ലഘുവും കൂടുന്നതാണ് രൂപക താളം. തകതകധിമി എന്ന് 6 അക്ഷരമുള്ള താളം.

എന്നാൽ പാടുമ്പോൾ രണ്ട് സശബ്ദ ക്രിയകൾ ഒരുമിച്ചും, ഒരു നിശ്ശബ്ദക്രിയയുമായാണ് താളം പിടിയ്ക്കുന്നത്. അതായത് രണ്ടടിയും ഒരു വീശുമാണ് കച്ചേരി പാടുമ്പോൾ പിടിയ്ക്കുന്നത്. എന്തു കൊണ്ട് അങ്ങനെ താളം പിടിക്കുന്നു?

മാത്രമല്ല. കാംബോജിയിലെ “ശ്രീ സുബ്രഹ്മണ്യായ നമസ്തേ,” ദ്വിജാവന്തിയിലെ ” ചേതശ്രീ ബാലകൃഷ്ണം,” എന്നീ രൂപക താളത്തിലെ കൃതികൾ തിശ്ര ജാതി ഏക (2 കള) താളത്തിൽ വലിയ സംഗീതജ്ഞർ പാടിക്കേട്ടിട്ടുണ്ട്.

എന്തു കൊണ്ട് രൂപക താളത്തിന് ഒരു പരിണാമം സംഭവിച്ചു. അറിവുള്ളവർ പറഞ്ഞു തന്നാൽ സന്തോഷം!🙏

രാഗത്തിലെ വ്യത്യാസം

കുറച്ചു ദിവസം മുമ്പെ ഭൂപാളം എന്ന രാഗം പാടി facebook ൽ പോസ്റ്റു ചെയ്തത് കണ്ടു. ഭൂപാളം എന്ന് പറഞ്ഞ് പാടിയിരുന്നത്. രേവഗുപ്തിയായിരുന്നു. രണ്ടു രാഗങ്ങളുടെയും ആരോഹണാവരോഹണം ഒന്നു തന്നെയാണ്. സരിഗപധസ – സധപഗരിസ രേവഗുപ്തി മായാമാളവഗൗളയുടെ ജന്യ രാഗമായതു കൊണ്ട് അന്തര ഗാന്ധാരമാണ് ഉപയോഗിക്കുന്നത്. ഉദാ: രേവഗുപ്തിയിൽ “ഗോപാലക പാഹിമാം അനിശം” എന്ന മഹാരാജാ സ്വാതി തിരുനാൾ കൃതി. എന്നാൽ ഭൂപാളം ഹനുമത്തോടിയുടെ ജന്യമായതു കൊണ്ട് സാധാരണ ഗാന്ധാരമാണ് ഉപയോഗിക്കുന്നത്. (ചില പണ്ഡിതന്മാർ ഭൂപാളം ശുഭപന്തുവരാളിയുടെ ജന്യമാണെന്നും പറഞ്ഞു കേട്ടിട്ടുണ്ട്) ഉദാ: ഭൂപാളത്തിലെ ”സദാചലേശ്വരം” എന്ന മുത്തുസ്വാമി ദീക്ഷിതർ കൃതി. എന്നോട് പലരും പറയാറുണ്ട്: ”Don’t be too technical.” എന്ന്. പക്ഷെ തെറ്റു കണ്ടപ്പോൾ പറഞ്ഞു എന്നു മാത്രം!

Kritis of Saint Tyagaraja in rare ragas

Saint Tyagaraja has composed kritis in many rare ragas. Some of them are given below.

• Amruthavahini – Janya of 20th Melakarta Natabhairavi.
Arohana: sa ri ma pa dha ni sa
Avarohana: sa ni dha ma ri sa
Kriti: Sreerama Padama

• Andolika – Janya of 22nd Melakarta Kharaharapriya
Arohana: sa ri ma pa ni sa
Avarohana: sa ni dha ma ri sa
Kriti: Ragasudharasa

• Bahudari – Janya of 28th Melakarta Harikamboji
Arohana: sa ga ma pa dha ni sa
Avarohana: sa ni pa ma ga sa
Kriti: Brovabharama

• Bindumalini – Janya of 16th Melakarta Chakravakam
Arohana: sa ga ri ga ma pa ni sa
Avarohana: sa ni sa dha pa ga ri sa
Kriti: Entamuddo

• Chitharanjani – Janya of 22nd Melakarta Kharaharapriya
Arohana: sa ri ga ma pa dha ni
Avarohana: ni dha pa ma ga ri sa
Kriti: Nada tanumanisam

• Kalyanavasantham – Janya of 21st Melakarta Keeravani
Arohana: sa ga ma dha ni sa
Avarohana: sa ni dha pa ma ga ri sa
Kriti: Nadaloludai

• Suddha Seemanthini – Janya of 8th Melakarta Hanumatodi
Arohana: sa ri ga ma pa dha sa
Avarohana: sa dha pa ma ga ri sa
Kriti: Janaki Ramana

• Bangala – Janya of 29th Melakarta Dheerasankarabharanam
Arohana: sa ri ga ma pa ma ri pa sa
Avarohana: sa ni pa ma ga ri sa
Kriti: Giriraja sutha

• Sindhu Kannada (Kesari) – Janya of 28th Melakarta Harikamboji
Arohana: sa ma ga ri ga ma pa dha pa sa
Avarohana: sa ni dha ni pa ma ga ri sa
Kriti: Nannu kanna talli

• Garudadhwani: Janya of 29th Melakarta Dheerasankarabharanam
Arohana: sa ri ga ma pa dha ni sa
Avarohana: sa dha pa ga ri sa
Kriti: Tatvameruga Tarama

• Hamsanadam – Janya of the 60th Melakarta Neetimati
Arohana: sa ri ma pa ni sa
Avarohana: sa ni pa ma ri sa
Kriti: Bantureeti Kolu

• Jaganmohini – Janya of 15th Melakarta Mayamalavagowla
Arohana: sa ga ma pa ni sa
Avarohana: sa ni pa ma ga ri sa
Kriti: Sobhillu saptaswara

• Jayamanohari – Janya of 22nd Melakarta Kharaharapriya
Arohana: sa ri ga ma dha sa
Avarohana: sa ni dha ma ga ri sa
Kriti: Nee bhakthi

• Jayanthasena – Janya of 22nd Melakarta Kharaharapriya
Arohana: sa ga ma pa dha sa
Avarohana: sa ni dha pa ma ga sa
Kriti: Vinatasuta vahana

• Jayanthasree – Janya of 20th Melakarta Natabhairavi
Arohana: sa ga ma dha ni sa
Avarohana: sa ni dha ma pa ma ga sa

Kriti: Marugelara

ഏതോ ജന്മ കല്പന

Voice of Trichur ൻ്റെ പ്രധാന കണ്ണിയായിരുന്നു ജോൺസൺ. വയലിൻ, ഗിറ്റാർ, ഹാർമോണിയം, പിയാനോ അക്കോർഡിയൻ എന്നീ വാദ്യങ്ങളിൽ നിപുണൻ. തൃശ്ശൂരിലെ നെല്ലിക്കുന്നിൽ നിന്ന് മലയാള ചലച്ചിത്ര സംഗീതത്തിൽ സ്ഥിരപ്രതിഷ്ഠ നേടിയ പ്രതിഭ. പണ്ട് തൃശ്ശൂർ ജോസ് തീയേറ്ററിൻ്റെ പിൻവശത്തിരുന്ന്, ജോൺസൺ പാട്ടുകളുടെ BGM ൻ്റെ നൊട്ടേഷൻ എഴുതിയെടുത്തിരുന്നു എന്ന് അദ്ദേഹത്തിൻ്റെ ഒരു സുഹൃത്ത് എന്നോട് പറഞ്ഞിട്ടുണ്ട്. ”നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ” എന്ന സിനിമയിലെയും, ”തൂവാനത്തുമ്പികൾ” എന്ന സിനിമയിലെയും BGM എങ്ങിനെ മറക്കാനാണ്! ജോൺസൺ ഈണം നല്കിയ ഗാനങ്ങളിലെ ലാളിത്യം അദ്ദേഹത്തിൻ്റെ ഒരു stamp ആയിരുന്നു. താങ്കൾ മലയാള ചലച്ചിത്ര സംഗീതത്തിനു നൽകിയ മുത്തുകൾ എന്നും തിളങ്ങിക്കൊണ്ടേയിരിയ്ക്കും.

കുഞ്ചുണ്ണൂലി

കുന്നത്തെ കോവിലകത്തെ കിഴക്കിനിപ്പടിപ്പുരയ്ക്കകത്തൊരു പൊന്നൂഞ്ഞാല് നല്ലൊരു പൊന്നൂഞ്ഞാല്

ആടാം പാടാം അമ്മാനത്തുടി കൊട്ടാം തിത്തൈതക ധിമിതാരോ ധിമൃതത്തക ധിമിതാരോ

ഊഞ്ഞാലിലാടുവതാരെടി കുഞ്ഞിപ്പെണ്ണേ എടി കുഞ്ഞിപ്പെണ്ണേ (2)

ഊഞ്ഞാലിൽ ആടും നമ്മടെ കഞ്ചുണ്ണൂലി നമ്മടെ കുഞ്ചുണ്ണൂലി (2)

ഊഞ്ഞാലിലെ ആട്ടം നിർത്തെടി കുഞ്ചുണ്ണൂലി എടി കുഞ്ചുണ്ണൂലി (2)

ആടീട്ടും ആടീട്ടും കൊതി തീരുന്നില്ലല്ലോ എന്റെ കൊതി തീരുന്നില്ലല്ലോ (2)

ആടിക്കോ മതിവരുവോളം കുഞ്ചുണ്ണൂലി എടി കുഞ്ചുണ്ണൂലി (2)

പന്ത്രണ്ടു പതിറ്റാണ്ടുകൾ കൊഴിഞ്ഞു പോയി അങ്ങനെ കൊഴിഞ്ഞു പോയി

ചാഞ്ചക്കം ചാഞ്ചക്കം തിത്തൈതക ധിമൃതത്തൈ

ആടിപ്പാടി കലപില കൂട്ടി ആടുകയാണിന്നും കുഞ്ചുണ്ണൂലി

ആടുകയാണിന്നും കുഞ്ചുണ്ണൂലി നമ്മുടെ കുഞ്ചുണ്ണൂലി