ചിഹ്നം

1978ൽ നടന്ന പഞ്ചായത്ത് തിരഞ്ഞടുപ്പ്. ഞങ്ങളുടെ വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥികളായി ഗോപാലൻ നായർ, ശങ്കരൻ, പത്തണ്ണൻ എന്ന മൺപാത്ര തൊഴിലാളി എന്നിവർ മത്സരിക്കുന്നു.

250 രൂപയാണ് കെട്ടിവെക്കേണ്ട പണം. എല്ലാവരും പഞ്ചായത്തിലെത്തി. സ്ഥാനാർത്ഥികളോട് ചിഹ്നം തീരുമാനിക്കാൻ പറഞ്ഞു. ഗോപാലൻ നായരുടെ ചിഹ്നം ”സൈക്കിൾ”, ശങ്കരന്റെ ”തീവണ്ടി എഞ്ചിൻ”. ബുദ്ധിമാനായ പത്തണ്ണൻ ”കുടം” ചിഹ്നമാണ് തിരഞ്ഞെടുത്തത്. രണ്ടു കാരണങ്ങൾ – ഒന്ന്, താൻ നിർമ്മിക്കുന്ന പാത്രം, രണ്ട്, വരയ്ക്കാൻ എളുപ്പം. ഗോപാലൻ നായർ സൈക്കിൾ വരപ്പിച്ചു. കോടിയ ചക്രവും, വളഞ്ഞ ഹാൻഡിലുമുള്ള സൈക്കിൾ. നാലെണ്ണം വരപ്പിച്ചപ്പോൾ നിർത്തി. ശങ്കരൻ തീവണ്ടി എഞ്ചിൻ വരച്ചത് കണ്ടാൽ ഒരു കമ്പിളിപ്പുഴുവാണെന്നേ തോന്നൂ. ശങ്കരനും പരാജയപ്പെട്ട് വര നിർത്തി. നമ്മടെ പത്തണ്ണന്റെ കുടം റോഡ് നിറയെ!!!

#വാൽക്കഷ്ണം:
മൂന്നു പേരും തിരഞ്ഞെടുപ്പിൽ തോറ്റ് തുന്നം പാടി.

ഊർജ്ജതന്ത്രവും സംഗീതവും

ശാസ്ത്രീയ സംഗീത/നൃത്ത കലകളിലെ ആധികാരിക ശബ്ദം – പ്രൊഫ. ജോർജ്.എസ്.പോൾ (ജി.എസ്.പോൾ). ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഊർജ്ജതന്ത്ര വിഭാഗം തലവനായിരുന്നു. കഴിഞ്ഞ മുപ്പതു വർഷങ്ങളായി സംഗീത/നൃത്ത കലാ സംബന്ധികളായ വിഷയങ്ങളെക്കുറിച്ച് വിവിധ ഭാഷകളിലുള്ള പത്രങ്ങളിൽ എഴുതിക്കൊണ്ടിരിക്കുന്നു. കേരള കലാമണ്ഡലം അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്.

സ്വരങ്ങളുടെ ശാസ്ത്രം എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം, സംഗീതത്തിലെ ഊർജ്ജതന്ത്രത്തെക്കുറിച്ച് സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു.

എല്ലാ സംഗീത പ്രേമികളും, സംഗീത വിദ്യാർത്ഥികളും, സംഗീതജ്ഞരും അവശ്യം വായിച്ചിരിക്കേണ്ട ഒരു ഗ്രന്ഥം. (പ്രസാധകർ: ശാസ്ത്രസാഹിത്യ പരിഷത്ത്)

പൂച്ചയാണ് താരം

#നമ്പൂതിരിപ്പൂച്ച

ഇപ്പോൾ ജാതി തിരിച്ചുള്ള വളർത്തു മൃഗങ്ങളാണ് താരങ്ങൾ.

ഞങ്ങളുടെ കുട്ടിക്കാലത്ത്, വീട്ടിൽ ഒരു പൂച്ചയുണ്ടായിരുന്നു ”അക്കുടു”. എന്റെ അനിയന് അതിനോട് വലിയ ഇഷ്ടമായിരുന്നു. ഡീസന്റ് പൂച്ച. ഒന്നും കട്ടുതിന്നില്ല. അതിനുള്ള പാത്രത്തിൽ കൊടുത്ത ഭക്ഷണം സസന്തോഷം തിന്നും. ഞങ്ങളുടെ കൂടെ താമസമാക്കിയ അന്നുതൊട്ട് അക്കുടു ഒരു pure vegetarian ആയിത്തീർന്നു. സാമ്പാർ, തൈര്, പപ്പടം ഇത്യാദികളായിരുന്നു അക്കുടുവിന്റെ പ്രിയ ഭക്ഷണം. മാത്രമല്ല, അക്കുടു വീട്ടുപറമ്പിൽ നിന്ന് മറ്റൊരിടത്തേക്കും പോകുകയുമില്ല. ശരിക്കും അന്തർജ്ജനം….

ഇന്നാണെങ്കിൽ ആ പൂച്ചയുടെ പേര്
അക്കുടു അന്തർജ്ജനം എന്നായേനേ!

അപൂർവ്വം അത്യപൂർവ്വം

ഈ ഏട്ടനും അനിയനും തമ്മിലുള്ള സ്നേഹബന്ധം അപൂർവ്വമാണ്. കുട്ടിക്കാലം മുതൽ ഏട്ടനും അനിയനും എല്ലാ കാര്യങ്ങൾക്കും ഒരുമിച്ച്. കുസൃതിയാണെങ്കിലും അല്ലെങ്കിലും. പലരും പറയുമായിരുന്നു, ഇവർ അടയും ശർക്കരയും പോലെയാണെന്ന്. അങ്ങിനെ ആയിരുന്നു താനും!

ഏട്ടൻ മരിക്കുന്നതിന് 5 കൊല്ലം മുമ്പ് അനിയൻ മരിച്ചു. അനിയൻ മരിച്ച കാര്യം പറയാൻ ഏട്ടനോട് പറയാൻ എനിക്കാണ് നിയോഗമുണ്ടായത്. എന്നെ കണ്ടയുടൻ ഏട്ടൻ ചോദിച്ചു: ”എന്താ കുഞ്ഞിക്കുട്ടന്? മരിച്ചോ?” ആറാമതൊരിന്ദ്രിയം ഉണ്ടെന്ന് ബോധ്യമായി! എങ്ങിനെയാണ് ഏട്ടൻ ഇത് മനസ്സിലാക്കിയത്! ഇന്നും അതൊരു അത്ഭുതമായി എന്റെ മനസ്സിൽ അവശേഷിക്കുന്നു. അതോടു കൂടി ഏട്ടൻ അൽഷിമേഴ്സിന് അടിമപ്പെടുകയും ചെയ്തു.

ഈ സഹോദര സ്നേഹത്തിന് പകരം വെയ്ക്കാൻ എന്തുണ്ട്???🙏

ഈ സഹോദരൻമാർ മറ്റാരുമായിരുന്നില്ല. അച്ഛനും അപ്ഫനും! രണ്ടു പേർക്കും പ്രണാമം.

ആ ഏട്ടന്റെ ആറാമത്തെ ശ്രാദ്ധ ദിനമാണ് ഇന്ന്.🙏

മനോധർമ്മ സംഗീതം

കർണ്ണാടക സംഗീതം മനോധർമ്മ പ്രധാനമായ ഒരു സംഗീത രൂപമാണ്. രാഗം, താനം, നിരവൽ. സ്വര പ്രസ്താരം എന്നിവയിലാണ് മനോധർമ്മം ഉപയോഗിക്കുന്നത്.

നാൽപതോളം വർഷങ്ങളായി, സംഗീതം പഠിപ്പിക്കാൻ തുടങ്ങിയിട്ട്. മനോധർമ്മ സംഗീതം എന്താണെന്ന് മനസ്സിലാക്കിയവർ വിരലിലെണ്ണാവുന്നവർ മാത്രമേ ഉള്ളൂ. ഇതിന് ഞാൻ കാണുന്ന പ്രധാന കാരണം:

… കേൾവിജ്ഞാനം ഇല്ലായ്ക. കച്ചേരികൾ കേൾക്കാൻ വരുന്ന വിദ്യാർത്ഥികൾ വളരെ വിരളം.

… എല്ലാവർക്കും മത്സരങ്ങൾക്കായി രാഗം, നിരവൽ, സ്വരപ്രസ്താരം എന്നിവ കാണാപ്പാഠം പഠിപ്പിക്കുന്നു. അവനവന്റെ മനോധർമ്മമല്ല, മറിച്ച് അധ്യാപകന്റെ മനോധർമ്മമാണ് കാണാപ്പാഠമാക്കുന്നത്.

… കർണ്ണാടക സംഗീതം പഠിക്കുന്നത് സിനിമാ സംഗീതത്തിലേക്കുള്ള ചവിട്ടുപടിയായിട്ടാണ്.

എന്നാൽ കുറച്ചു പേർ ഗൗരവത്തോടെ പഠിക്കുന്നവരുണ്ട്. അവരിൽ കുറെ പേർ ഉന്നത സ്ഥാനങ്ങളിലേക്ക് എത്തിയിട്ടുമുണ്ട്.

ഇത്രയും എഴുതുവാൻ കാരണം: ”എങ്ങനെയാ മനോധർമ്മം ഉണ്ടാക്കുന്നത്?” എന്ന് ഒരു വിദ്യാർത്ഥിയുടെ സംശയം. ഉണ്ടാക്കുകയല്ല, spontaneous ആയി വരുന്നതാണ് മനോധർമ്മം എന്ന് ഞാൻ മറുപടിയും കൊടുത്തു.

ഹന്ത ഭാഗ്യം ജനാനാം

ഗുരുവായൂർ അമ്പലത്തിൽ മൂന്നു നേരം തൊഴണം എന്ന് എന്റെ കളത്രത്തിന് മോഹം. തഥാസ്തു എന്ന് ഞാൻ പ്രതിവചിച്ചു. എന്റെ ഉള്ളിൽ ചെറിയൊരു ശങ്കയുണ്ടായി, ഈ മകരമാസത്തിൽ ഗുരുവായൂരിൽ മൂന്ന് നേരം തൊഴാൻ പറ്റ്വോ?

രാവിലെ നേർത്തെ ദർശനത്തിന് പുറപ്പെട്ടു. 7.15ന് ഭഗവദ് സന്നിധിയിൽ എത്തി. തിരക്കോട് തിരക്ക്. ക്യൂ ഏകദേശം മഞ്ജുളാൽ വരെ! ഭഗവതി അമ്പലം വഴി അകത്തു കയറി. എന്ത് വേണ്ടൂ എന്ന് ചിന്തിച്ച് ഞങ്ങൾ നിൽപായി. അതിനിടയിൽ ഒരു വീതി കുറഞ്ഞ ഒരു enclosure ന്റെ മുമ്പിൽ കുറച്ചു പേർ നിൽക്കുന്നു. അവരിൽ ഒരു സ്ത്രീയോട് എന്റെ വാമഭാഗം ചോദിച്ചു: ”ഇത് ആർക്കുള്ള ക്യൂവാ?” ദേവസ്വക്കാർക്കുള്ളതാണ് എന്ന് ആ സ്ത്രീ പറഞ്ഞു. എന്തായാലും അവിടെ നിൽക്കുക തന്നെ. GD എന്ന വേഷ്ടി ധരിച്ച ഒരാൾ ആദ്യം ഞങ്ങളെ കടക്കാൻ സമ്മതിച്ചില്ല. പിന്നീട് എന്തു കൊണ്ടോ ഞങ്ങളോടും കടന്നോളാൻ പറഞ്ഞു. കേട്ട പാതി ഞങ്ങൾ അകത്തു കയറി സസുഖം തൊഴുതു. മേൽശാന്തിയെക്കണ്ട് നിവേദ്യം കഴിക്കാൻ തരാവുമോ എന്ന് ചോദിച്ചു. അദ്ദേഹം ഞങ്ങളോട് 12.30 യോടെ അദ്ദേഹത്തിന്റെ മുറിയിലേക്കു വരാനും പറഞ്ഞു.

ഉച്ചക്ക് രണ്ടാമത് തൊഴാൻ ചെന്നപ്പോൾ അനന്തമായ മനുഷ്യ സാഗരം! ഹതാശരായി. അപ്പോൾ ഒരു കൊച്ചു പയ്യൻ വന്ന് ഞങ്ങളോട് ചോദിച്ചു: ”ദർശനം കഴിഞ്ഞോ?” ഇല്ല എന്ന് ഞങ്ങൾ പറഞ്ഞു. ”ഒരാൾക്ക് വേണമെങ്കിൽ എന്റെ കൂടെ വരാം. എന്റെ കയ്യിൽ 1000 രൂപയുടെ ടിക്കറ്റ് രണ്ടെണ്ണമുണ്ട്.” എന്റെ ഭാര്യയുടെ കണ്ണു നിറഞ്ഞു. ആ കുട്ടിയെ അനുഗ്രഹിച്ച് എന്റെ ഭാര്യ അയാളുടെ കൂടെ അകത്ത് കയറി തൊഴുതു. ആ കുട്ടി1000 രൂപയുടെ രണ്ടു ടിക്കറ്റ് എന്തിനു വാങ്ങി എന്നതിന് ഉത്തരം കാണാൻ ഇതു വരെ പറ്റിയിട്ടില്ല. ഒരു പക്ഷെ ദൈവദൂതനായി പ്രത്യക്ഷപ്പെട്ടതായിരിക്കാം.

മേൽശാന്തിയുടെ മുറിയിൽ നിന്ന് ഭഗവാന്റെ സദ്യയുണ്ടു. കാളൻ, എലിശ്ശേരി, നെയ്യിൽ വറുത്ത കായ വറുത്തത്, തൃമധുരം, ശർക്കരപ്പായസം, കലക്കി പ്രഥമൻ, പഞ്ചാരപ്പായസം!!!

വൈകുന്നേരം 4.30ക്ക് നടതുറക്കും. 4 മണിക്ക് മുമ്പെത്തന്നെ അമ്പലത്തിലെത്തി 5.30 മണിയോടെ തൊഴുതിറങ്ങി.

മൂന്നു നേരം തൊഴാൻ സാധിച്ചത് ഗുരുവായൂരപ്പന്റെ ദൂതരായ രണ്ടു പേർ കാരണമാണ് എന്ന് എന്റെ പത്നി ഉറച്ചു വിശ്വസിക്കുന്നു.

ഹന്ത ഭാഗ്യം ജനാനാം.🙏🙏🙏

Being a teacher

I was destined to be a music teacher. I was also destined to do an “odd job” for 30 years, for livelihood, though I used to teach music, whenever I had free time. Now I am doing my most loved profession – teaching music, as a full time music teacher.

What is so special to be a teacher? Yes, you have to be special, very special. You have to teach students with different IQ and talents. You have to step into the shoes of some students to teach and you have to step up to teach others. That is what a good teacher has to be.

To teach music or any other fine arts, one must be patient, calm and composed. I had pondered many a time to find the right way to teach music. Alas, I could not find the right path. Just because the receptiveness of students differ. Hence I teach according to the mindset of each student. To be more precise, I had to teach with utmost care to the less receptive and with consummate ease to the highly receptive.

But I had the fortune of teaching an autistic child, Pooja Ramesh, which happened to be a turning point in my teaching career. Abundantly talented, Pooja was given intense training and I had the privilege of being the Guru of

the first autistic child to present a one-hour concert. I should never forget the efforts taken by her parents, Ramesan and Sujatha. The concert was an instant success, only due to the unrelenting efforts of Pooja’s parents.

Now I teach music to two mentally challenged children and one autistic child, other than Pooja. I should say that teaching music to differently abled children is not a cakewalk. I had to take immense care to ensure the niceties and nuances are properly delivered.

At this juncture, I would like to thank Fr Dr Paul Poovathingal and Prof George S Paul, who have placed faith in my credentials. They had always backed me in all my endeavours.

Moreover, I thank God Almighty for having showed me the way, the path which I was destined to travel.

Vibrant Concert

Listening to the veteran musician T V Sankaranarayanan is always refreshing. He creates an aura and elevates his music to the highest level. These qualities make him one of the most sought after Carnatic musician.

This was evident in his concert held at Paramekkavu temple premises on 15th October. He started the concert with “Jaya Jaya Ganapathi” in Hamsadhwani, composed by Ganapathi Satchidananda, set to Adi Talam. The swaraprasthara was crisp and creative. Next was the Kriti “Mamava Sada Janani” of Maharaja Swathi Tirunal in Kaanada in Roopaka Talam. The short, but, eloquent raga alapana brought out the essence of Kaanada. The famous kriti “Saranamayyappa” in Mukhari was sung with gay abandon. “Neethu Charana Pankaja” of Pallavi Gopala Iyer, in Kalyani, was sung with a detailed raga alapana. This kriti is rarely heard in concerts now. He selected “O Jagajjanani” for the niraval. The niraval and swaraprasthara were creative and awe inspiring. “Guruvayurappa” in Chakravakam was preceded by a Sloka written by the musician himself. “Marukelara”, famous kriti of Saint Tyagaraja, in Raga Jayanthasree was sung in a brisk pace.

The main kriti of the concert was “Marakathavalli”, composed by Muthuswami Dikshitar in Kamboji and set to Adi Talam. The expressive alapana and innovative swara prasthara was the highlight of the evening. He also sang a kriti Saravanabhava Guhane in raga Kannada (Janya of 29th Melakarta Shankarabharanam). The concluding pieces were “Aadum Chidambaramo” in Behag, “Karpagame” in Madhyamavati and “Tirupathi vaasaa Venkatesa” in Hamsanandi.

Thrissur C Rajendran on the violin gave excellent support. His raga alapana was crafted with expertise over the instrument. The tani avartanam by Thrissur B Jayaram on the mridangam and Alleppey G Manoharan on ghatam was filled with creativity.

If the sound system had been better, the concert would have been more enchanting.