EXPECT THE UNEXPECTED

I have been in the field of Carnatic Music since half-a-century.

Interestingly, I am and was not a performer. I remained and still remain a teacher. I know that my thoughts and ideas about music have always been criticized heavily. I was even scoffed at by many, for being a perfectionist.


A few weeks back, I received a call from a friend, saying that his cousin wants to learn from me. I nodded. The boy has been learning music from someone in Bangalore, for 7 years. The boy, it seems, had performed concerts in and around Bangalore.

I felt happy, because teaching someone who was taught music for 7 years is quite easy and that too a seasoned performer!!

The boy came to me and I asked him to sing the Sapta Tala Alankarams. He was all at sea. I prompted him with Dhruva Tala Alankaram. He couldn’t sing even after being prompted.

“Ok. Then sing the Adi Tala Varnam in Mohanam.”

He stuttered and stammered and started gazing at me.

I had to say, “Look, do not get offended. I think I have to start teaching you from scrap. I cannot make you sing concerts without even being taught the basics properly.”

I don’t understand how this boy has been singing concerts for 3 years!!









ശീർകാഴി ത്രിമൂർത്തികൾ

കർണ്ണാടക സംഗീതത്തിലെ ത്രിമൂർത്തികളാണ് ത്യാഗരാജ സ്വാമികൾ, മുത്തുസ്വാമി ദീക്ഷിതർ, ശ്യാമാ ശാസ്ത്രി എന്നിവർ.

തമിഴ് സംഗീതത്തിലെ ത്രിമൂർത്തികൾ മുത്തുത്താണ്ഡവർ, മാരിമുത്തപ്പിള്ളൈ, അരുണാചല കവിരായർ എന്നിവരാണ്. കർണ്ണാടക സംഗീത ത്രിമൂർത്തികൾക്ക് മുൻപ് ജീവിച്ചിരുന്നവരായിരുന്നു. “ശീർകാഴി ത്രിമൂർത്തികൾ” എന്നാണ് അവർ അറിയപ്പെട്ടിരുന്നത്.

മുത്തുത്താണ്ഡവരായിരുന്നു (1525 – 1600) ഇവരിൽ പ്രായം കൂടിയ സംഗീതജ്ഞൻ. ഇദ്ദേഹം രചിച്ച കൃതികളിൽ ചിലത്:

ആടിക്കൊണ്ടാർ – മായാമാളവഗൗള
ഈശനേ – നളിനകാന്തി (പന്തുവരാളിയിലും പാടിക്കേട്ടിട്ടുണ്ട് )
സേവിക്ക വേണ്ടുമയ്യാ – ആന്ദോളിക

അരുണാചല കവിരായർ (1711 – 1779) രചിച്ച ചില കൃതികൾ:

രാമനാടകം (സംഗീത നാടകം)
ആരോ ഇവർ യാരോ – ഭൈരവി
കണ്ടേൻ കണ്ടേൻ – വസന്ത
അറിവാർ യാർ ഉന്നൈ – മുഖാരി
രാമന്ക്ക് മന്നൻ മുടി – ഹിന്ദോളം

മാരിമുത്തപ്പിള്ളൈ (1712 – 1787) രചിച്ച ചില കൃതികൾ താഴെ ചേർക്കുന്നു:

കാലൈ തൂക്കി – യദുകുലകാംബോജി
ഒരു കാൽ ശിവ ചിദംബരം – ആരഭി

അരങ്ങേറ്റം

48 കൊല്ലം മുമ്പ് ഒരു വിജയദശമി ദിവസമാണ് എന്റെ കർണ്ണാടക സംഗീതത്തിന്റെ അരങ്ങേറ്റം ഉണ്ടായത്.

ഗുരുനാഥന് വെറ്റിലയും അടയ്ക്കയും ദക്ഷിണയായി കൊടുത്ത് സ്റ്റേജിൽ കയറി.

ഇന്നത്തെപ്പോലെ ആർഭാടമായ അലങ്കാരങ്ങളൊന്നുമില്ലാതെ….

പ്രസിദ്ധനാവാൻ അന്നും ഇന്നും മോഹിച്ചിട്ടില്ല.

ഓരോ വിജയദശമി നാളിലും ഞാൻ പിതൃതുല്യനായ എന്റെ ഗുരുനാഥൻ വാസുദേവൻ നമ്പൂതിരിപ്പാടിനെ സ്മരിക്കാറുണ്ട്, നമസ്ക്കരിക്കാറുണ്ട്.

കുറെപ്പേരെ പഠിപ്പിച്ചു. പലരും പല വഴിയ്ക്ക് പോയി. എന്നെ ഓർക്കാൻ പോലും സമയമില്ലാത്ത തിരക്കുകളുമായി.

എന്റെ എല്ലാ ശിഷ്യർക്കും നല്ലതു ഭവിയ്ക്കട്ടെ! ആരോടും പരിഭവമില്ലാതെ…..

ശാസ്താരം

രാഗം: ഹംസധ്വനി
താളം: ആദി

പല്ലവി

ഹരിഹരതനയം ശാസ്താരം
കലിയുഗ വരദം മണികണ്ഠം ശ്രീ.

അനുപല്ലവി

കരിഗിരിവാസം പാവന ചരിതം
നീലാംബരധരം
അഖില ഭുവന സകല സുജന പരിപാലം

ചരണം

ഷണ്മുഖ സോദരം ആശ്രിതവത്സലം
ദേവനാരായണ പൂജിത ചരണം
ശ്രീ ഭൂതനാഥം ആപദ്ബാന്ധവം
വരഭസ്മപ്രിയം
ശരണമന്ത്ര പ്രണവമന്ത്ര പ്രിയകരം.

രണ്ടു തലയുള്ള കുട്ടി

എന്റെ കുട്ടിക്കാലത്ത് കോഴിക്കോട് സാമൂതിരി സ്ക്കൂളിൽ എല്ലാ കൊല്ലവും exhibition ഉണ്ടാവാറുണ്ട്. ഇപ്പോൾ ഇല്ലെന്ന് തോന്നുന്നു. എക്സിബിഷന് അച്ഛന്റെ കൂടെ പോകും. കളിപ്പാട്ടങ്ങൾ വാങ്ങലാണ് പോക്കിന്റെ ഉദ്ദേശം. വാശി പിടിച്ച് Doctor’s Kit വാങ്ങിയിട്ടുണ്ട്. ഭാവിയിൽ ഡോക്ടറാവുമെന്ന ഉറപ്പിൽ!!😜

ചില special stall കളുണ്ടായിരുന്നു. അതിൽ കയറാൻ വേറെ ടിക്കറ്റ് എടുക്കണം. ഒരു stall ന് പുറത്തെ ബോർഡ് “രണ്ടു തലയുള്ള കുട്ടി !!” 20 പൈസ കൊടുത്ത് അച്ഛന്റെ കയ്യ് മുറുകെപ്പിടിച്ച്, തെല്ലൊരു ഭയത്തോടെ stall ൽ കയറി. ദാ… മലർന്നു കിടക്കുന്ന രണ്ടു തലയുള്ള കുട്ടി!!!

കുട്ടിയ്ക്ക് (രണ്ടു തലയുള്ള) ഒരു തല മാത്രമേയുള്ളൂ എന്ന് അച്ഛൻ പറഞ്ഞു തന്നു. മറ്റേ തല, ഈ കുട്ടി കിടന്നിരുന്ന വയ്ക്കോൽ കിടയ്ക്കയുടെ താഴെ ഇരിയ്ക്കുന്ന മറ്റൊരു കുട്ടിയുടേതാണെന്ന് മനസ്സിലാക്കിത്തന്നു.

ഇതു പോലെ ഒരു “ജലകന്യക”യുമുണ്ടായിരുന്നു. പുറമെ മാത്രം കാണാവുന്ന തരത്തിൽ ഒരു സ്ത്രീയുടെ തല. ആ തലയുടെ ഒരു വശത്ത് മത്സ്യത്തിന്റെ ആകൃതിയിൽ തുണി കൊണ്ടുണ്ടാക്കിയ ഒരു രൂപവും!!

അന്നത്തെ ആ 6 വയസ്സുകാരൻ സ്വതവേത്തന്നെയുള്ള വലിയ കണ്ണുകൾ ഒന്നു കൂടി ഉരുട്ടി മിഴിച്ച് ഈ കാഴ്ചകൾ കണ്ട് സ്തബ്ധനായി നിന്നിട്ടുണ്ട്.

ഓർമ്മകളുണ്ടായിരിക്കണം.

ക്ലാസിലെ രണ്ട് മഹാ ഗായകരായിരുന്നു അച്ചുതനും, ഞാനും, അതായത്, മൂക്കില്ലാ രാജ്യത്തെ…….

മൈഥിലി ടീച്ചറായിരുന്നു ഞങ്ങളുടെ ക്ലാസ് ടീച്ചർ. പരമ ഭക്തശിരോമണി. നെറ്റിയിൽ ചന്ദന കുങ്കുമാദികൾ നിർല്ലോഭം തേച്ച് പിടിപ്പിച്ചിട്ടുണ്ടാവും.

ക്ലാസിന്റെ അവസാന 5 മിനിറ്റ് പാട്ട് പാടാൻ വേണ്ടിയുള്ളതാണ്. അച്ചുതനാണ് ആദ്യ ഗായകൻ. ടീച്ചറെ സോപ്പിടാൻ കൂപ്പുകൈകളോടെ “പാഹി മുകുന്ദ പരമാനന്ദ” എന്ന പാട്ട് പാടിത്തുടങ്ങുന്നതോടെ നമ്മുടെ ടീച്ചറമ്മ അർദ്ധനിമീലിതാക്ഷയായി ശ്രവിക്കും. പാട്ട് പാടിയ ശേഷം അച്ചുതന് രണ്ട് മിഠായി സമ്മാനമായി കൊടുക്കും.

അടുത്ത ഊഴം ഈയുള്ളവന്റേതാണ്. അക്കാലത്ത് ഹിറ്റായിരുന്ന “മാണിക്യവീണയുമായെൻ” എന്ന പാട്ട് ഞാൻ പാടും. ടീച്ചർ നിർവ്വികാരയായി ഒരൊറ്റ ഇരിപ്പാണ്. പാട്ട് കഴിഞ്ഞാൽ ഒരു മിഠായി തരും. രണ്ടു മിഠായി കിട്ടിയ അച്ചുതനോട് അതി കലശലായ അസൂയ തോന്നിയിട്ടുണ്ട്. ഇപ്പോൾ അതാലോചിയ്ക്കുമ്പോൾ ചിരി വരും.

ടീച്ചർ മരിച്ചിട്ടുണ്ടാവും, മരിച്ചിട്ടില്ല എങ്കിൽ ഇപ്പോൾ 112 വയസ്സായിട്ടുണ്ടാവും.

അച്ചുതൻ ഗൾഫിൽ ആയിരുന്നു എന്ന് മനസ്സിലാക്കിയിട്ടുണ്ട്.

ജീവിത സായാഹ്നത്തിൽ എന്തസൂയ, എന്ത് കുശുമ്പ് ……

എൻ.എൻ.കക്കാട് പറഞ്ഞ പോലെ

“കാലമിനിയുമുരുളും വിഷു വരും
വർഷം വരും തിരുവോണം വരും
പിന്നെയോരോ തളിരിലും പൂ വരും കായ് വരും
അപ്പോൾ ആരെന്നുമെന്തെന്നുമാർക്കറിയാം!!”


ദുരൂഹമായ തിരോധനം

വി.വി. ഷഡഗോപന്റെ തിരോധാനം ഇന്നും ദുരൂഹമാണ്.

കർണ്ണാടക സംഗീതജ്ഞനായിരുന്ന ഷഡഗോപൻ ദില്ലി സർവ്വകലാശാലയിലെ അദ്ധ്യാപകനായിരുന്നു.

ഒരു പ്രതിഭയായിരുന്നു ഷഡഗോപൻ. സംഗീതം, അഭിനയം, സാഹിത്യം എന്നിവയിൽ അതുല്യനായിരുന്നു. ജവഹർലാൽ നെഹറു അദ്ദേഹം പാടുന്നത് കേട്ട് ദില്ലി സർവ്വകലാശാലയിൽ ഉദ്യോഗം നൽകുകയാണുണ്ടായത്.

1980 ഏപ്രിൽ 11 ന് ദില്ലിയിൽ നിന്ന് നാട്ടിലേയ്ക്ക് ട്രെയിനിൽ വരികയായിരുന്ന അദ്ദേഹം ആന്ധയിലെ ഗൂഡൂരിൽ ഇറങ്ങിയത് കണ്ടവരുണ്ട്. പിന്നീട് ഷഡഗോപനെക്കുറിച്ച് ഇന്ന് വരെ ഒരു വിവരവും ലഭിച്ചിട്ടില്ല. അദ്ദേഹം ഇന്നും ജീവിച്ചിരിപ്പുണ്ടെന്ന് അദ്ദേഹത്തിന്റെ കുടുംബം വിശ്വസിയ്ക്കുന്നു. ജീവിച്ചിരിപ്പുണ്ടെങ്കിൽ അദ്ദേഹത്തിന് 107 വയസ്സായിക്കാണും.

ഷഡഗോപന് എന്ത് സംഭവിച്ചു!!

ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനം

വി.വി.ഷഡഗോപൻ

മനീഷിയ്ക്ക് പ്രണാമം🙏

My FB post of April 13 2019 about my last meeting with Kanjoor Krishnan Nambudiripad.

ഇന്ന് കാഞ്ഞൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിനെ കാണാൻ പോയിരുന്നു, പ്രൊഫ. ജോർജ് എസ് പോളിന്റെ കൂടെ. ശാരീരികമായ അവശതകളുണ്ടെങ്കിലും, അദ്ദേഹത്തിന്റെ ഓർമ്മയ്ക്ക് ഒരു കോട്ടവും തട്ടിയിട്ടില്ല! അദ്ദേഹവുമായി സംഗീത – നൃത്ത സംബന്ധിയായ വിഷയങ്ങൾ സംസാരിച്ചു.

കലാമണ്ഡലത്തിലെ ആദ്യത്തെ മോഹിനിയാട്ട വിദ്യാർത്ഥിനികളുടെ പേരു പോലും പറഞ്ഞു. ഭാനുമതി, ക്ലാര, ഹൈമാവതി, വിദ്യാവിനോദിനി എന്നിവരാണത്രെ ആദ്യമായി സ്റ്റൈപ്പൻഡ് മേടിച്ച് മോഹിനിയാട്ടം പഠിച്ചവർ! അക്കാലത്ത് കൃഷ്ണേട്ടൻ കലാമണ്ഡലത്തിൽ ജോലി ചെയ്തിരുന്നു.

സംഗീതത്തിലെ ഗമകങ്ങളും, സംഗതികളും permissible deviations ആണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ശരിയാണെന്ന് എനിക്ക് തോന്നി. ഭാഷാംഗ രാഗങ്ങളെക്കുറിച്ചും സംസാരിക്കുകയുണ്ടായി. കാംബോജിയിലെ ഭാഷാംഗ സ്വരം ആ രാഗത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുകയാണുണ്ടായത് എന്ന് അദ്ദേഹം പറയുന്നു. ശരിയല്ലേ?

ആ മഹാ മനീഷിയുടെ അനന്യമായ ജ്ഞാനത്തിന് മുന്നിൽ പ്രണാമം!🙏

Humour in Chembai’s Concerts

M S Gopalakrishnan was accompanying Chembai for a concert which was being recorded for someone in Calcutta. M S Gopalakrishnan was playing his part of the raga alapana. Chembai said: “Let the alapana go higher, it has to reach Calcutta.” Accordingly MSG played upto the Ati Tarasthaayi!!!

In another concert Chembai was being accompanied by M S Gopalakrishnan and T V Gopalakrishnan. Chembai was singing “Taye Yeshoda” in Todi. While singing the lyrics “Mayan Gopalakrishnan” in the Kriti, he started pointing his finger to MSG & TVG! The crowd started roaring in laughter!!

The Saviour

I am a very realistic person, and have experienced lots of traumas and ordeals in my life.

It was music that brought me back to normalcy. I was abused, I was scoffed, I was written off.

But I rose like a Phoenix! It was indispensable. Literally, I shot back with vengeance and now I’m teaching music, which always has been my forte.

Those who had abused, scoffed and written off, no more exist in my life. I wrote them off because they all are “good riddance.”

I have found a path, the path less travelled. Exploring the endless possibilities in music.

Finally, I have utmost faith in Almighty. I strongly believe that I was rescued from the depths of a ravine, only due to the invisible presence of God!