ശ്രീ ധന്വന്തരി

രാഗം: ശങ്കരാഭരണം

താളം: രൂപകം

നാരായണൻ ദേശമംഗലത്തിൻ്റെ കൃതി

പല്ലവി

ശ്രീ ധന്വന്തരീ മൂർത്തിം

പ്രണമാമി സതതം

അനുപല്ലവി

ഗദാ ചക്ര അമൃതകുംഭ ധാരിണം സുരേശ്വരം

അഖില ഭുവന രക്ഷകരം

ശ്രീകരം പുരുഷോത്തമം

ചരണം

ശുദ്ധപവന ദേശസ്ഥിതം കലിയുഗ പ്രത്യക്ഷം

വര മൃദു നവനീതപ്രിയം ഹരിഹരാദി പൂജിതം

ദാനവാരി സേവിതം പരാത്പരം സുധാകരം

നാരായണ നമസ്കൃതം പന്നഗേന്ദ്ര ശായിനം

പങ്കജാസനാദിനുതം സർവ്വരോഗ ഭീതി ഹരം

ശുക സനകാദി വന്ദിതം ആശ്രിത ജന പരിപാലം

ശരണമയ്യപ്പാ

രാഗം: കദനകുതൂഹലം
താളം: ആദി
നാരായണൻ ദേശമംഗലം രചിച്ചത്

ആരോഹണം: സ രി മ ധ നി ഗ പ സ
അവരോഹണം: സ നി ധ പ മ ഗ രി സ

പല്ലവി

അപ്പനേ പൊന്നയ്യനേ അയ്യപ്പനേ
ശബരിമലൈ തന്നിലമരും

അനുപല്ലവി

കാപ്പാറ്റ്ര വേണുമയ്യാ ജഗദീശനേ
ഹരിഹരതനയനേ കലിയുഗവരദനേ
ശരണം ഉൻ ചരണം


ചരണം

പാദാരവിന്ദം തുണൈ മോഹിനീ മകനേ
പുലിമേലമർന്ത ഉലകത്തിൻ രക്ഷകനേ
മനമെല്ലാമുൻ ചിത്തിരം മഹിപതിയേ
ദേവനാരായണ പരമേശ്വര സുത
പരംപൊരുളേ നീ അരുൾവായ് കരുണൈ

ഭാരതത്തിൻ്റെ വാനമ്പാടി

ഭാഎം.എസ്.സുബ്ബലക്ഷ്മി. “വെങ്കടേശ സുപ്രഭാതം,” “ഭാവയാമി രഘുരാമം,” “രംഗപുര വിഹാര” എന്നീ ഗാന ശകലങ്ങൾ കേൾക്കാത്തവർ ഉണ്ടാവില്ല എന്നു തന്നെ പറയാം. നിഷ്ക്കളങ്കമായ ഭക്തിരസം വഴിഞ്ഞൊഴുകുന്ന മധുരതരമായ ശാരീരം കൊണ്ട് അനുഗ്രഹീതയായ ഭാരതീയ സംഗീതത്തിന്റെ ആശ്ചര്യം. എം.എസ്. സുബ്ബലക്ഷ്മിയെക്കുറിച്ച് പറയാൻ വിശേഷണങ്ങൾ നിഘണ്ഡുക്കളിൽ ഇല്ല. ഭാരതത്തിന്റെ ഏറ്റവും വലിയ സിവിലിയൻ പുരസ്ക്കാരമായ ഭാരതരത്നം, റാമോൺ മാഗ്സാസേ എന്നീ പുരസ്ക്കാരങ്ങൾക്ക് എന്തു കൊണ്ടും അർഹയാണ് എം.എസ്.

സുബ്ബലക്ഷ്മിയുടെ ലളിതമായ ആലാപന ശൈലി, കച്ചേരി അവതരണത്തിലെ പൂർണ്ണത (perfection), മികച്ച കാല പ്രമാണം, ഇവയെല്ലാം ഒത്തു ചേരുന്ന പദ്ധതി ഇന്നത്തെ സംഗീതജ്ഞർ പഠിക്കേണ്ടതാണ്. ശ്രുതി ശുദ്ധമായ സംഗീതമാണ് എം.എസിന്റേത്.

എം.എസ്.സുബ്ബലക്ഷ്മിയുടെ 2 കച്ചേരി (ലൈവ്) മാത്രമേ കേൾക്കാൻ ഭാഗ്യം ഉണ്ടായിട്ടുളളൂ. കേരള കലാമണ്ഡലത്തിൽ 1978 നവംബർ 9 ന് നടന്ന കച്ചേരിയാണ് ആദ്യം കേട്ടിട്ടുള്ളത്. കണ്ടദേവി അളഗിരിസ്വാമി (വയലിൻ), ഗുരുവായൂർ ദൊരൈ(മൃദംഗം) എന്നിവരാണ് പക്കവാദ്യം ഒരുക്കിയത്. ശങ്കരാഭരണത്തിൽ “അക്ഷയലിംഗ വിഭോ” എന്ന കൃതിയാണ്‌ main പാടിയത്. കച്ചേരി നടക്കുന്നതിനിടയിലാണ് മാതൃഭൂമി പത്രാധിപനായിരുന്ന കെ.പി.കേശവ മേനോന്റെ മരണ വാർത്ത അറിയുന്നത്. സുബ്ബലക്ഷ്മി അവസരോചിതമായി ജ്ഞാനപ്പാനയിലെ “കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ” എന്ന ഭാഗം പാടുകയുണ്ടായി.

10 വർഷത്തിനു ശേഷം ഗുരുവായൂരിൽ (ഉത്സവകാലത്ത്) എം.എസിന്റെ കച്ചേരി കേൾക്കുവാൻ പോയത്, എന്റെ അമ്മാമന്റെ മകൻ ഒ.വി.നാരായണന്റെ കൂടെയാണ്. കണ്ടദേവി അളഗിരി സ്വാമിയും, ഗുരുവായൂർ ദൊരൈയും തന്നെയാണ് പക്കവാദ്യം വായിച്ചത്. തോടിയിലെ ദീക്ഷിതർ കൃതിയായ ‘ശ്രീകൃഷ്ണം ഭജ മാനസ” എന്ന കൃതിയാണ് main പാടിയത്.

പിന്നീട് ആ മഹാ സംഗീതജ്ഞയുടെ കച്ചേരി കേൾക്കാൻ സാധിച്ചില്ല. എങ്കിലും ആ ശുദ്ധ സംഗീതം ഇന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.

ഞങ്ങളുടെ വീടിന്റെ അടുത്തള്ള അമ്പലത്തിൽ നിന്ന് എന്നും ആ മധുര ശബ്ദം കേൾക്കാറുണ്ട്. “വെങ്കടേശ സുപ്രഭാതം”…..

“ഒളി പടൈത്ത കണ്ണിനായ് വാ വാ വാ” എന്ന തമിഴ് ദേശഭക്തി ഗാനം ഒരുപാടു തവണ കേട്ടിട്ടുണ്ട്‌.

ഇന്നും ഭാരതം മുഴുവൻ ഓർത്തിരിക്കുന്ന ഒരു മഹാ സംഗീത പ്രതിഭയാണ് സുബ്ബലക്ഷ്മി.

എം.എസ്.സുബ്ബലക്ഷ്മിയ്ക്ക് ശതകോടി പ്രണാമം…..

മാരുതി

രാഗം: അമൃതവർഷിണി
താളം: ആദി (തിശ്ര ഗതി)

നാരായണൻ ദേശമംഗലത്തിൻ്റെ കൃതി

ആരോഹണം: സഗമപനിസ
അവരോഹണം: സനിപമഗസ

പല്ലവി

മാരുതേ നമോസ്തുതേ
പാഹി പാഹി സകല സുജന പൂജിത


അനുപല്ലവി

ഹാര കടക ധാരിണം സംഗീത വാദ്യ വീണാവാദന ചതുരം

ചരണം

രാമദൂത ദയാനിധിം മദ്കാര്യ സാധയ പ്രഭും ജി-
തേന്ദ്രിയം ഭയനാശകം ശ്രീ ആഞ്ജനേയം
നാരായണ വന്ദിത

ഒരു വീട്ടിക്കഥ

ഒന്നര ഏക്കർ പറമ്പ്, മദ്ധ്യത്തിൽ ഒരു പഴയ വീട്. ആ വീട്ടിലെ ഏക അന്തേവാസി കല്യാണ്യമ്മ. പറമ്പിൽ തേക്ക്, വീട്ടി, ഇരുമുള്ള് എന്നീ മരങ്ങൾ.

ഒരു ദിവസം അന്തോണ്യേട്ടൻ എന്ന മരക്കച്ചവടക്കാരൻ കല്യാണ്യമ്മേടെ വീടിനടുത്തുള്ള റോഡു വഴി കാറിൽ യാത്ര ചെയ്യുകയായിരുന്നു.

അന്തോണ്യേട്ടൻ ഡ്രൈവനോട്
”ഡാ, എർപ്പായീ, ആ പറമ്പ്ൻ്റെ തെക്ക്വോർത്ത് നിക്കണ മരം വീട്ട്യല്ലേടാ?”

”അതേട്ടാ…. നല്ല മൂത്ത വീട്ട്യാ.”

”വണ്ടി നിർത്തടാ.”

എർപ്പായി വണ്ടി നിർത്തി.

അന്തോണ്യേട്ടൻ നേരെ വീട്ടിലേയ്ക്ക്. കുശലത്തിന് ശേഷം കാര്യത്തിലേക്ക് കടന്നു.

”കല്യാണ്യമ്മേ, ങ്ങടെ പറമ്പ്ൻ്റെ തെക്ക്വോർത്ത് നിക്കണ ഒരു മഞ്ഞപ്പാവുട്ടണ്ടലോ, അത് നിയ്ക്ക് തര്വോ? 300 രൂപ തരാം.”

ഒരു ചെറിയ വിലപേശലിന് ശേഷം 500 രൂപക്ക് ഉറപ്പിച്ചു. പുതിയ 500 ഒരു കറൻസി അന്തോണ്യേട്ടൻ കല്യാണ്യമ്മയ്ക്ക് കൊടുത്തു.

”ന്നാ അങ്ങനെ കല്യാണ്യമ്മേ.” അന്തോണ്യേട്ടൻ തൊഴുത് വണങ്ങി.

പത്തു മിനിറ്റിൽ 3 ലക്ഷം വില വരുന്ന വീട്ടി മുറിച്ച് അന്തോണ്യേട്ടൻ്റെ മരപ്പേട്ടയിലേക്ക് യാത്രയായി.

ഇതൊന്നുമറിയാതെ പാവം കല്യാണ്യമ്മ കിട്ടിയ 500 രൂപ നോട്ടും തലോടി ഇരുന്നു.

The ultimate musician

I strongly believe that there was only one Carnatic musician who did a lot of voice modulation in his rendering. It is none other than M Balamuralikrishna. He could sing in all three sthaayis with impeccable ease.

In his last concert (in Kerala) he was finding it difficult to sit on the floor (that too supported with three pillows). His voice had not faded a bit. The rendition of his composition “Thamra Lochani Latangi” in Latangi was ornamented with subtle nuances and he was able to sing in the three octaves with gay abandon.

I have been listening to concerts of many stalwarts since 50 years. But Balamuralikrishna had always amazed me. By modulating his voice, he could create the real bhavam of a particular ragam, wherever needed.

The concert of Balamuralikrishna held at Kerala Kalamandalam in 1980 (?) still lingers in my mind. He was accompanied on violin by M Chandrasekharan and T V Gopalakrishnan on mridangam. At the end of the concert he sang a kriti of his own, in raga Manorama, created by him  It was a treat to musical aficionados.

He was instrumental in unearthing many kritis of Sadashiva Brahmendrar and Bhadrachala Ramdas.

His contributions to Carnatic music cannot be forgotten. Varnams, kritis, tillanas….. All of them had a stamp over them.. BALAMURALIKRISHNA.

പത്മനാഭ….

മറക്കുകില്ലൊരിക്കലും മറഞ്ഞു പോയ നാളുകൾ

മരിയ്ക്കുവാനൊരുങ്ങി ഞാൻ, മറക്കുവാൻ സകലതും

പരീക്ഷണങ്ങളായിരം തടസ്സമായി നിൽക്കവെ

കരുത്തു നൽകി പത്മനാഭനെന്നുമെൻ്റെ പ്രാണനിൽ

ദേവരാഗം

ദേവരാജൻ മാസ്റ്റർ ആരും ഉപയോഗിക്കാതിരുന്ന പല രാഗങ്ങളും അദ്ദേഹത്തിന്റെ ചലച്ചിത്ര ഗാനങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്. ആരും ഇതുവരെ സിനിമാ ഗാനങ്ങളിൽ ചിട്ടപ്പെടുത്താത്ത രവിചന്ദ്രിക എന്ന രാഗത്തിൽ ”പ്രഭാതം വിടരും” എന്ന ഗാനം അദ്ദേഹം അതി മനോഹരമായി സംഗീതം നൽകിയിട്ടുണ്ട്. ആഹിരി എന്ന രാഗം ഒരു പക്ഷെ ദേവരാജൻ മാസ്റ്ററായിരിക്കും ആദ്യമായി സിനിമാ ഗാനത്തിൽ ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഗുരുവായൂർ കേശവൻ എന്ന ചിത്രത്തിലെ ”സുന്ദര സ്വപ്നമേ” എന്ന ഗാനത്തിലെ ”പൂത്താലമേന്തിയ” എന്ന ഭാഗം ആഹിരിയിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്.

ഇന്നും ഞങ്ങൾ കുറെ സുഹൃത്തുക്കൾ ദേവരാജൻ മാസ്റ്ററുടെ versatility യെപ്പറ്റി പറയാറുണ്ട്.

ഓർമ്മകൾ

ഏകാദശിയോടു കൂടി ഗുരുവായൂരിലെ ചെമ്പൈ സംഗീതോത്സവം കൊടിയിറങ്ങുന്നു.

1975 ലാണ് ചെമ്പൈ സംഗീതോത്സവം തുടങ്ങുന്നത്. അമ്പലത്തിനുള്ളിലെ പ്രദക്ഷിണ വഴിയുടെ അടുത്ത് ഒരു താത്കാലിക സ്റ്റേജിലാണ് രണ്ടു ദിവസത്തെ സംഗീതോത്സവം നടന്നത്. ചെമ്പൈയുടെ ശിഷ്യൻ മാണി ഭാഗവതർ, മൃദംഗ വിദ്വാൻ കൊങ്ങോർപ്പിള്ളി പരമേശ്വരൻ നമ്പൂതിരി, പൂമുള്ളി വാസുദേവൻ നമ്പൂതിരിപ്പാട് എന്നിവരായിരുന്നു സംഗീതോത്സവത്തിന് ചുക്കാൻ പിടിച്ചത്. വയലിനുമായി ഞാനും ഗുരുവായൂരിലുണ്ടായിരുന്നു.

ഇന്ന് ചെമ്പൈ സംഗീതോത്സവം വിപുലമായി. സന്തോഷം!

ആദ്യ സംഗീതോത്സവം ഓർത്തു എന്നു മാത്രം.

നാരായണ

രാഗം: ശാമ
താളം: ആദി
28 ന്റെ ജന്യം
ആരോഹണം: സ രി മ പ ധ സ
അവരോഹണം: സ ധ പ മ ഗ രി സ

പല്ലവി

ശ്രീ വാസുദേവ ശ്രീമൻ നാരായണ
ദേവകീസുത
ഗോവർദ്ധന ധര നീല കളേബര

അനുപല്ലവി

ദേവാദിദേവ ശ്രീ ഗോകുലപാല
വന്ദേ സതതം
ഗുരുപവനപുരേ വിലസിത കരുണാകര

ചരണം

വാസവാദി സുര പൂജിത ശൗരേ
വേണുഗാന വിലോല മുരാരേ
യദുകുല തിലക ഹരി കൃഷ്ണ മുകുന്ദ
പരമാനന്ദ ശ്രീ
ദേവനാരായണ ശ്രിത ജന പാലക.